2019 – ൽ പ്രസിദ്ധീകരിച്ച, എ ആനന്ദവല്ലി എഴുതിയ കരുവാ കൃഷ്ണനാശാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശ്രീനാരായണഗുരുവിൻ്റെ ശിഷ്യപ്രമുഖരിൽ ഒരാളായിരുന്നു ഏറത്തു കൃഷ്ണനാശാൻ എന്ന കരുവാ കൃഷ്ണനാശാൻ. മികച്ച പണ്ഡിതനും ചികിത്സകനും പത്രാധിപരും വാഗ്മിയും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന ആശാനെക്കുറിച്ച് ചെറുമകൾ എഴുതിയ ലഘു ജീവചരിത്രമാണ് ഈ പുസ്തകം. പ്രജാസഭയിൽ കരുവാ കൃഷ്ണനാശാൻ നടത്തിയ പ്രസംഗങ്ങളും പുസ്തകത്തിലുണ്ട്
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കരുവാ കൃഷ്ണനാശാൻ
- പ്രസിദ്ധീകരണ വർഷം: 2019
- താളുകളുടെ എണ്ണം: 68
- അച്ചടി: Poornna Printing and Publishing House
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി