2013-ൽ പ്രസിദ്ധീകരിച്ച പി ജി – സാഹിത്യം സംസ്കാരം ദർശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
പി ഗോവിന്ദപ്പിള്ളയുടെ പുസ്തകങ്ങളിൽ പെടാത്ത, മറ്റ് ആനുകാലികങ്ങൾ, സുവനീറുകൾ തുടങ്ങിയവയിൽ പ്രത്യക്ഷപ്പെട്ട ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവയുടെ സമാഹരണമാണ് ഈ പുസ്തകം. മൂന്ന് വിഷയങ്ങളായി തരംതിരിച്ച്, ആകെ 37 ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പി ജി – സാഹിത്യം സംസ്കാരം ദർശനം
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- സമാഹരണം: ഡി ശ്രീധരൻ നായർ
- പ്രസിദ്ധീകരണ വർഷം: 2013
- അച്ചടി: Akshara Offset, Thiruvananthapuram
- താളുകളുടെ എണ്ണം: 340
- സ്കാൻ ലഭ്യമായ ഇടം: കണ്ണി