2012-ൽ പൊതു വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2012 – കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ
1999 -ൽ കേരള സർക്കാർ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഒരു വിഭാഗമാണിത്. ഇതിൻ്റെ സംസ്ഥാന ഓഫീസ് പൂജപ്പുരയിലാണ് പ്രവർത്തിക്കുന്നത്.ഹയർസെക്കൻ്ററി കോഴ്‌സിന് റഗുലർ സ്‌കൂളിൽപ്രവേശനം ലഭിക്കാത്തവർക്കും, വിവിധ കാരണങ്ങളാൽ റഗുലർ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സാധിക്കാത്തവർക്കും, തൊഴിലിനൊപ്പം പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഓപ്പൺ സ്‌കൂൾമുഖേന ഹയർസെക്കൻ്ററി കോഴ്‌സിൽ ചേർന്ന് മുഖ്യധാരാ വിദ്യാഭ്യാസം പൂർത്തിക്കരിക്കുവാൻ സാധിക്കും. വിവിധങ്ങളായ കോഴ്സുകളെക്കുറിച്ചും,അവയുടെ ഓരോ വർഷത്തെയും കോഴ്സ് ഫീസുകൾ, കോഴ്സുകളുടെ സവിശേഷതകൾ,രെജിസ്ട്രേഷൻ രീതികൾ, പരീക്ഷ കേന്ദ്രങ്ങൾ,വിവിധയിനം സർട്ടിഫിക്കറ്റുകൾ,അവ എപ്പോഴൊക്കെയാണ് ലഭ്യമാകുക എന്നികാര്യങ്ങളെക്കുറിച്ചു വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ കൈപുസ്തകത്തിൽ.
പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്:കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ
- പ്രസിദ്ധീകരണ വർഷം: 2012
- താളുകളുടെ എണ്ണം: 44
- സ്കാൻ ലഭ്യമായ ഇടം: കണ്ണി