2011 – സഃ ദേവകി വാര്യർ ഓർമകളിലൂടെ…

2011-ൽ പ്രസിദ്ധീകരിച്ച സഃ ദേവകി വാര്യർ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച, ആര്യാ പള്ളത്തിൻ്റെയും പള്ളത്തു കൃഷ്ണൻ നമ്പൂതിരിയുടെയും മൂത്ത മകളായി ജനിച്ച ദേവകി വാര്യർ തൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗാന്ധിജിയുടെ വാർധയിലെ ആശ്രമത്തിൽ അന്തേവാസിയായി തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഉത്തരേന്ത്യയിൽ പഠനം തുടർന്ന ദേവകി പള്ളം രാജ്യത്താകെ സഞ്ചരിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സ്ത്രീകളെ പങ്കാളികളാക്കാനുള്ള ശ്രമത്തിൽ മുഴുകി. 1970-കളിൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യ വനിതാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന അവർ സ്ത്രീകളുടെ പുരോഗതിക്കായി നിരന്തരം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് 1973-ൽ വർക്കിങ് വിമൻസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപംനൽകാൻ നേതൃത്വം നൽകി

ഈ സ്മരണികയിൽ, പി. കെ ശ്രീമതി, എം. വിജയകുമാർ, അഡ്വ. കെ. ചന്ദ്രിക, സാറാ തോമസ്, എസ്. ശാന്തി, ഇ. എം. രാധ, പി. എൻ സരസമ്മ തുടങ്ങി ഒട്ടേറെ പേർ ദേവകി വാര്യരെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  സഃ ദേവകി വാര്യർ ഓർമകളിലൂടെ…
  • പ്രസിദ്ധീകരണ വർഷം: 2011
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *