2009-ൽ പ്രസിദ്ധീകരിച്ച, ആഫ്രിക്കൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ആഫ്രിക്കയിൽ നിന്നുള്ള നാടോടിക്കഥകൾ കുട്ടികൾക്ക് വേണ്ടി എഴുതിയത് വി എം രാജമോഹൻ ആണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തി രണ്ട് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളുടെ ഭാവനക്ക് ചിറകു നൽകുന്ന കഥകളാണ് ഓരോന്നും. കഥകളൊടൊപ്പം മനോഹരമായ ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : ആഫ്രിക്കൻ നാടോടിക്കഥകൾ
- പ്രസിദ്ധീകരണ വർഷം: 2009
- രചയിതാവ് : V.M. Rajamohan
- താളുകളുടെ എണ്ണം: 80
- അച്ചടി: Akshara Offset, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി