2007-ൽ ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇന്ത്യ എന്ന രാഷ്ട്രത്തിൻ്റെ അടിസ്ഥാന ശിലയായ ഭരണഘടന, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്കെതിരെ മാർക്സിസ്റ്റ് വിമർശനം ഉയർത്തുന്ന ലേഖനങ്ങളുടെ സമാഹാരം. ഭരണഘടനയോടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനം ഈ പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ‘ഇന്ത്യൻ ഭരണഘടന ചൂഷക വർഗത്തിൻ്റെ ഉപകരണം’ എന്ന അധ്യായം ഇതിന് ഉദാഹരണമാണ്. ആകെ 7 അധ്യായങ്ങൾ.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം
- ഗ്രന്ഥകർത്താവ്: ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2007
- അച്ചടി: Akshara Offset, Thiruvananthapuram
- താളുകളുടെ എണ്ണം: 164
- സ്കാൻ ലഭ്യമായ ഇടം: കണ്ണി