2006 – ൽ പ്രസിദ്ധീകരിച്ച, അലോഷ്യസ്ഡി.ഫെർണാൻ്റസ് എഴുതിയ മരണത്തിലൂടെ ജീവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രൈസ്തവ ആത്മീയത, മരണം, ജീവൻ, ദർശനം, പുനരുത്ഥാനവിശ്വാസത്തിന്റെ അർത്ഥവത്കരണം എന്നിവ ചർച്ച ചെയ്യുന്ന ഒരു ധാർമ്മിക ധ്യാനഗ്രന്ഥമാണ് ഈ കൃതി. ചരിത്രത്തിൽ കാണുന്ന ക്രിസ്തുവും, നമ്മുടെ മുൻപിലുള്ള ക്രിസ്തീയ സഭയും എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടേ വേരുകൾ തേടുകയാണ് ഗ്രന്ഥകർത്താവ് ഈ കൃതിയിലൂടെ. ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായി താദാത്മ്യപ്പെട്ടുകൊണ്ടാണ് യേശു നവലോക സൃഷ്ടിയായ ദൈവരാജ്യത്തിനായി പ്രവർത്തിച്ചത്. ഇന്നത്തെ അവസ്ഥയെ സമൂലം പരിവർത്തിപ്പിക്കുന്ന ഇടതുപക്ഷത്താണ് യേശു നിലയുറപ്പിച്ചത്. യേശുവിൻ്റെ സഭ അവിടെ തന്നെയാണ് വേരൂന്നേണ്ടത് എന്ന ചിന്തയാണ് പുസ്തകത്തിൻ്റെ കാതൽ.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മരണത്തിലൂടെ ജീവൻ
- രചന: Aloysius D. Fernandez
- പ്രസിദ്ധീകരണ വർഷം: 2006
- താളുകളുടെ എണ്ണം: 85
- അച്ചടി: Jyoti Printers, Noida
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
