പി.എം. കൊച്ചുകുറുവിൻ്റെ ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ 2006ൽ പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അതിരാവിലെ തിരുസന്നിധി, മനമേ പക്ഷിഗണങ്ങൾ തുടങ്ങിയ പ്രശസ്തമായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് പി.എം കൊച്ചുകുറു. അദ്ദേഹം രചിച്ച വിവിധ ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ എന്ന ഈ പുസ്തകം. ഈ പുസ്തകത്തിലെ പാട്ടുകൾ ദൈവതിരുനാമത്തിനു മഹത്വകരവും അനേക ദൈവമക്കൾക്കു അനുഗ്രഹകരവുമായി ഭവിക്കണം എന്ന ഉദ്ദേശത്തൊടെ ഇതിൻ്റെ രചയിയതാവ് ശ്രീ കൊച്ചുകുറു രചിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ദൈവത്തിൻ്റെ നിസ്തുല സ്നേഹത്തേക്കുറിച്ചു വർണ്ണിക്കുന്നു. ഈ പാട്ടുപുസ്തകത്തിൻ്റെ ഒന്നാം പതിപ്പ് 1925 ൽ പ്രസിദ്ധീകരിച്ചു. രണ്ടാം പതിപ്പ് 1956 ൽ പ്രസിദ്ധീകരിച്ചു.മൂന്നാം പതിപ്പായ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നൽകിയത് അദ്ദേഹത്തിൻ്റെ കുടുംബാംഗാങ്ങൾ തന്നെയാണു്.
ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ബെഞ്ചമിൻ വർഗ്ഗീസ് ആണ് ഈ പുസ്തകം പി.എം. കൊച്ചുകുറുവിൻ്റെ പിൻതലമുറക്കാരിൽ നിന്നു ശേഖരിച്ച് ഡിജിറ്റൈസേഷനായി കൈമാറിയത്. ബെഞ്ചമിനും പി.എം. കൊച്ചുകുറുവിൻ്റെ കുടുംബാംഗങ്ങളായ പി സി മാത്യു, ജോർജ് പൗലോസ്, മാത്യൂസ് വത്സലൻ എന്നിവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ
- രചയിതാവ്: പി.എം. കൊച്ചുകുറു
- താളുകളുടെ എണ്ണം:212
- അച്ചടി: Kamal Offset , Muvattupuzha
- സ്കാൻ ലഭ്യമായ ഇടം: കണ്ണി