പി ഗോവിന്ദപ്പിള്ള രചിച്ച 2006-ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ശാസ്ത്രീയ സോഷ്യലിസ സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ച ഫ്രെഡറിക് എംഗൽസിൻ്റെ പ്രാധാന്യവും താത്വിക-പ്രായോഗിക മണ്ഡലങ്ങളിൽ അദ്ദേഹത്തിൻ്റെ പങ്കും വിശദമാക്കുന്ന ഗ്രന്ഥമാണിത്. മലയാളത്തിൽ ആദ്യം രചിക്കപ്പെട്ട, എംഗൽസിൻ്റെ ജീവചരിത്രമാണെന്ന പ്രാധാന്യവും ഈ കൃതിക്കുണ്ട്. 1820 മുതൽ 1895 വരെയുള്ള എംഗൽസിൻ്റെ ജീവചരിത്രത്തെ കാലാനുക്രമമായി വിവരിക്കുന്ന രീതിയല്ല രചയിതാവായ പി ഗോവിന്ദപ്പിള്ള പിന്തുടരുന്നത്. ആ കാലഘട്ടത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിവരണങ്ങൾക്കൊപ്പം മാർക്സും എംഗൽസും അവരുടെ നിലപാടുകളിൽ എത്തിച്ചേരാനിടയായ ദാർശനികവും രാഷ്ട്രീയവുമായ വികാസഗതിയെ അപഗ്രഥിക്കുകയും ചെയ്യുന്നു.
നീലംപേരൂർ മധുസൂദനൻ നായരാണ് പുസ്തകത്തിനു വേണ്ടി എംഗൽസിൻ്റെ കവിതകൾ വിവർത്തനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവൻ നായരുടെ ഓർമ്മയ്ക്ക് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2006
- അച്ചടി: Akshara Offset, Thiruvananthapuram
- താളുകളുടെ എണ്ണം: 488
- സ്കാൻ ലഭ്യമായ ഇടം: കണ്ണി