2005-ൽ പ്രസിദ്ധീകരിച്ച, യുക്തിവിചാരം മാസികയുടെ ഡിസംബർ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
യുക്തിവാദിപ്രചാരണത്തിനായി തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസിക ആയിരുന്നു യുക്തിവിചാരം. എ വി ജോസിൻ്റെ പത്രാധിപത്യത്തിൽ ആയിരുന്നു മാസിക ഇറങ്ങിയിരുന്നത്. മുപ്പത്തി ആറ് വർഷം മാസിക പ്രസിദ്ധീകരിച്ചു. എല്ലാ തരത്തിലുമുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള ലേഖനങ്ങൾ, ശാസ്ത്രീയ വീക്ഷണവും യുക്തിവാദ മനോഭാവവും വളർത്തുന്ന എഴുത്തുകൾ എന്നിവ മാസികയിൽ പ്രസിദ്ധീകരിച്ചു. എല്ലാ മതങ്ങളും നിശിതമായി വിമർശിക്കപ്പെട്ടു.
1962-ൽ എ വി ജോസിൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ വെച്ചു നടത്തിയ യുക്തിവാദികളുടെ സൗഹൃദ സംഗമം ആണ് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമുള്ള യുക്തിവാദ കൂട്ടായ്മ. എം സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, വി ടി ഭട്ടതിരിപ്പാട് ഇങ്ങനെ പലരും ആ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. 1967 ഡിസംബറില്‍ നടന്ന സംഗമമാണ് കേരള യുക്തിവാദി സംഘത്തിന്റെ ജനനത്തിലേക്ക് നയിച്ചത്.
യുക്തിവാദിയും രണരേഖ എന്ന മാസികയുടെ പത്രാധിപരും ആയിരുന്ന, കൊല്ലത്തു നിന്നുള്ള ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: യുക്തിവിചാരം – ഡിസംബർ – ലക്കം11
- പ്രസിദ്ധീകരണ വർഷം: 2005
- താളുകളുടെ എണ്ണം: 44
- സ്കാൻ ലഭ്യമായ ഇടം: കണ്ണി