2003 – ൽ, കൊല്ലം ജില്ലയിലെ പ്രാക്കുളം ഗവണ്മെൻ്റ് എൽ പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1901-ൽ കോയിപ്പുറത്ത് മാതേവൻ മകൻ ചാന്ദാൻ കൃഷ്ണൻ തൻ്റെ മകളെ അക്ഷരം പഠിപ്പിക്കുവാനായി സ്വന്തം സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് പ്രാക്കുളം എൽ പി എസ് ആയി മാറിയത്. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത്.
2002 ജനുവരി 15-നു അന്നത്തെ വൈദ്യുതിമന്ത്രി കടവൂർ ശിവദാസൻ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് ഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, ശതാബ്ദി ആഘോഷത്തിൻ്റെ ചിത്രങ്ങൾ എല്ലാം ഈ സ്മരണികയിൽ കൊടുത്തിരിക്കുന്നു. 2003 ജനുവരി 24-നാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണത്.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : സാഫല്യം
- പ്രസിദ്ധീകരണ വർഷം: 2003
- താളുകളുടെ എണ്ണം: 104
- അച്ചടി: Karthika Offset, Kadavoor
- സ്കാൻ ലഭ്യമായ ഇടം: കണ്ണി