2000-ൽ പ്രസിദ്ധീകരിച്ച, പാർടിയും ട്രേഡ് യൂണിയൻ മുന്നണിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2000 – പാർടിയും ട്രേഡ് യൂണിയൻ മുന്നണിയും
ഈ പുസ്തകം കേരളത്തിലെ തൊഴിലാളി സംഘടനകളുടെ ചരിത്രം,വികസനം,പാർട്ടിയുടെ ദൗത്യം,മാർക്സിസ്റ്റ് പാർട്ടിയുടെ ദിശ നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കുന്നു. തൊഴിൽ സുരക്ഷിതത്വം തീർത്തും ഇല്ലാതാവുകയും, മനുഷ്യത്വരഹിതമായ ആഗോളവികസന പരിപാടിയുടെ ഫലമായി ദശലക്ഷക്കണക്കിനാളുകൾ തൊഴിലിൽനിന്ന് പറിച്ചെറിയപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും മുതലാളിത്തരാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അവയെ മറികടക്കുവാൻ ട്രേഡ് യൂണിയനുകൾ വഴി സാമൂഹ്യപരിവർത്തനവും, തൊഴിലാളികയുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രചർച്ചകളും ഈ കൃതിയിൽ കാണാൻ സാധിക്കുന്നുണ്ട്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പാർടിയും ട്രേഡ് യൂണിയൻ മുന്നണിയും
- താളുകളുടെ എണ്ണം: 96
- അച്ചടി: P Krishnan Pillai Memorial Printing and Publishing Co. Pvt. Ltd, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി