1999-ൽ കേരള സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച, കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണിത്. 1998 ഒക്ടോബർ 24, 25 തിയതികളിൽ തിരുവനന്തപുരത്ത് വെച്ചു സംഘടിപ്പിച്ച ശില്പശാലയിൽ കരിക്കുലം, പാഠപുസ്തകങ്ങൾ, അധ്യാപന സഹായി. അധ്യാപക പരിശീലനം, മൂല്യനിർണ്ണയം, വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ ഇടപെടൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നടന്ന സമഗ്രമായ ചർച്ചകളുടെ ക്രോഡീകരണമാണ് പുസ്തകത്തിലെ വിഷയം
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1999
- താളുകളുടെ എണ്ണം: 33
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
