1998 – സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണിക

1998 – ൽ പുറത്തിറക്കിയ സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1998 - സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക
1998 – സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണിക

എഴുത്തുകാരുടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ സാഹിത്യപ്രവർത്തകസഹകരണസംഘം അതീവഗുരുതരമായ ഒരു പ്രതിസന്ധിയിൽ എത്തിനിൽക്കുന്ന അവസരത്തിൽ ഈ പ്രസ്ഥാനത്തെ പുനരുദ്ധരിക്കുവാൻ തീരുമാനിച്ച അവസരത്തിൽ പ്രസിദ്ധീകരിച്ച സ്മരണികയാണിത്. പ്രമുഖ സാഹിത്യകാരന്മാരുടെ അനുഭവക്കുറിപ്പുകൾ, ആശംസകൾ, പ്രവർത്തനറിപ്പോർട്ട്, സംഘം പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട പുസ്തകങ്ങളുടെ വിവരങ്ങൾ, സംഘം സ്മരണകൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1998
  • താളുകളുടെ എണ്ണം: 118
  • അച്ചടി: M. P. Paul Smaraka Offset Printing Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *