1998 – മിന്നാമിന്നി – 4 – അധ്യാപകസഹായി

1998 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച  മിന്നാമിന്നി – 4 – അധ്യാപകസഹായി എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1998 - മിന്നാമിന്നി - 4 - അധ്യാപകസഹായി
1998 – മിന്നാമിന്നി – 4 – അധ്യാപകസഹായി

കുഞ്ഞുങ്ങളെ കുറിച്ചും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിറഞ്ഞ ക്ലാസ്സ് മുറികളെ കുറിച്ചും ഉള്ള നമ്മുടെ സങ്കൽപ്പങ്ങളും, സമീപനങ്ങളുമാണ് ഈ അധ്യാപക സഹായിയുടെ ഉള്ളടക്കം. പോയ വർഷങ്ങളിൽ വിദ്യാഭ്യാസ വിചക്ഷണർ നേടിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം കുട്ടികൾക്ക് പഠനം രസകരമാക്കുന്നു. കുട്ടികളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടതും അവരിലെ അന്വേഷകരെ ഉണർത്താനും, നിരീക്ഷണത്തിനും, പരീക്ഷണത്തിനും, നിർമ്മാണത്തിനും പ്രാപ്തരാക്കുവാൻ ഉതകുന്നതാണ് ഈ അധ്യാപക സഹായി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  മിന്നാമിന്നി – 4 – അധ്യാപകസഹായി
  • പ്രസിദ്ധീകരണ വർഷം: 1998
  • അച്ചടി: Solar Offset Printers
  • താളുകളുടെ എണ്ണം:  177
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *