1998-ൽ പ്രസിദ്ധീകരിച്ച, ഡോ.എ.ടി. കോവൂർ എഴുതിയ മരണാനന്തരം ജീവിതമുണ്ടോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ യുക്തിവാദത്തെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ മതങ്ങളും ആത്മാവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. എന്നാൽ മരണാനന്തര ജീവിതമെന്നത് ‘മഹനീയമാരൊരു നുണ’യാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഈ ലഘുലേഖയിലൂടെ ലേഖകൻ
യുക്തിവാദപ്രചാരണവേദി ആണ് ഈ ലഘുലേഖ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്
ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് കൊല്ലത്തുനിന്നുമുള്ള ശ്രീനി പട്ടത്താനമാണ്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മരണാനന്തരം ജീവിതമുണ്ടോ
- പ്രസിദ്ധീകരണ വർഷം: 1998
- രചന: എ.ടി. കോവൂർ
- അച്ചടി: സുലഭ പ്രിൻ്റേറഴ്സ‌്, കാൽവരിറോഡ്, തൃശൂർ
- താളുകളുടെ എണ്ണം: 16
- സ്കാൻ ലഭ്യമായ ഇടം: കണ്ണി