1994-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സും മൂലധനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിയൻ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ കാൾ മാർക്സിൻ്റെ ജീവിതവും, അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ മാർക്സിയൻ വായനയും, മൂലധനം (ക്യാപിറ്റൽ) എന്ന പുസ്തകത്തിൻ്റെ രചനയും വിവരിക്കുന്ന പുസ്തകം. പാശ്ചാത്യ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെ മൂലധനത്തിൻ്റെ നേട്ടങ്ങളല്ല, അവയെ എതിർക്കുന്ന മാർക്സിയൻ തത്വവാദമാണ് ഈ പുസ്തകത്തിൽ ഉന്നയിക്കുന്നത്.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാർക്സും മൂലധനവും
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 1994
- അച്ചടി: Vijay Fine Arts, Sivakasi
- താളുകളുടെ എണ്ണം: 120
- സ്കാൻ ലഭ്യമായ ഇടം: കണ്ണി