1991-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ലോക യുവജന പ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിസത്തിൻ്റെയും വർഗ സിദ്ധാന്തത്തിൻ്റെയും, താൻ ആശയപരമായി പ്രതീക്ഷയർപ്പിക്കുന്ന “യഥാർത്ഥ വിപ്ലവത്തിൻ്റെയും” കാഴ്ചപ്പാടിൽ നിന്നു കൊണ്ട്, പാശ്ചാത്യ ലോകത്തെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യുവാക്കളുടെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ തുടർന്നുണ്ടായ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനും ബന്ധിപ്പിക്കാനുമുള്ള ലേഖകൻ്റെ ഉദ്യമമാണ് ഈ പുസ്തകം.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 1991 – ലോക യുവജന പ്രസ്ഥാനം
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 1991
- അച്ചടി: Social Scientist Press, Trivandrum
- താളുകളുടെ എണ്ണം: 50
- സ്കാൻ ലഭ്യമായ ഇടം: കണ്ണി