1990 -ൽ സിപിഐ(എം) കേരള സംസ്‌ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച,ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടി (മാർക്‌സിസ്റ്റ്) സാർവദേശീയ പ്രശ്നങ്ങളെപ്പറ്റി എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സോവിയറ്റ് യൂണിയൻ്റെ തകർച്ച ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വെല്ലുവിളിയായ കാലഘട്ടത്തിൽ, പ്രത്യയശാസ്ത്രപരമായ വ്യക്തത വരുത്തുന്നതിനായി 1990 മെയ് 28 മുതൽ 31 വരെ ചേർന്ന സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി യോഗം “സാർവദേശീയ പ്രശ്നങ്ങളെപ്പറ്റി” എന്ന സുപ്രധാന പ്രമേയം അംഗീകരിച്ചു. സോവിയറ്റ് യൂണിയനിലുണ്ടായ തിരിച്ചടി സോഷ്യലിസത്തിൻ്റെ പരാജയമല്ലെന്നും, മറിച്ച് പ്രയോഗത്തിൽ വന്ന പാളിച്ചകൾ പരിഹരിക്കുന്നതിനുള്ള പുനഃക്രമീകരണത്തിൻ്റെ ആവശ്യകതയാണെന്നും പാർട്ടി വിലയിരുത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ കടന്നുകൂടിയ തിരുത്തൽവാദം, യാഥാസ്ഥിതികവാദം പിശകുകളെ പാർട്ടി വിമർശനാത്മകമായി പരിശോധിച്ചു. 1991-ൽ ഇന്ത്യ നടപ്പിലാക്കിയ നവ സാമ്പത്തിക നയങ്ങൾക്കെതിരെ തൊഴിലാളി-കർഷക ഐക്യം കെട്ടിപ്പടുക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി പാർട്ടി പ്രധാനമായും ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയും, അവ കേന്ദ്രീകൃതമായ അധികാരം പരിമിതപ്പെടുത്തി സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകണമെന്നും, ഗവർണറുടെ അമിതാധികാരങ്ങൾ നിയന്ത്രിക്കണമെന്നും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ ഓൾ ഇന്ത്യ സർവീസുകൾ നിർത്തലാക്കണമെന്നും നിർദ്ദേശിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിന്ന സി.പി.ഐ(എം), ഇന്ത്യയിലെ നവസാമ്പത്തിക നയങ്ങളെയും അധികാര കേന്ദ്രീകരണത്തെയും ശക്തമായി എതിർത്തു. ഫെഡറലിസം സംരക്ഷിക്കാനും സംസ്ഥാനങ്ങളുടെ അധികാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടു പാർട്ടി സ്വീകരിച്ചിട്ടുള്ള വിപ്ലവാത്മകമായ നിലപാടുകളാണ് ഈ ലഘുലേഖയിലുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടി (മാർക്‌സിസ്റ്റ്) സാർവദേശീയ പ്രശ്‌നങ്ങളെപ്പറ്റി
- പ്രസിദ്ധീകരണ വർഷം: 1990
- താളുകളുടെ എണ്ണം: 33
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
