1990-ൽ ശ്രീനി പട്ടത്താനം എഴുതി, ഇന്ത്യൻ എത്തീസ്റ്റ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കേരളത്തിലെ ആൾദൈവങ്ങളുടെ തട്ടിപ്പുകൾ പുറത്ത് കൊണ്ടു വരുന്ന എഴുത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. യുക്തിവാദിയായ ലേഖകൻ നേരിട്ട് ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കണ്ടെത്തിയ വിവരങ്ങളാണ് എല്ലാം
പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി
- പ്രസിദ്ധീകരണ വർഷം: 1990
- താളുകളുടെ എണ്ണം: 56
- സ്കാൻ ലഭ്യമായ ഇടം: കണ്ണി