1987 ൽ പ്രസിദ്ധീകരിച്ച പൊൻകുന്നം ദാമോദരൻ രചിച്ച ചീമേനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1987 മാർച്ച് മാസം 23നു ചീമേനി കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി ഓഫീസിനു നേരെ കോൺഗ്രസ്സ് (ഐ) നടത്തിയ ആക്രമണവും മനുഷ്യക്കുരുതിയും വിഷയമാക്കി വിപ്ലവ കവിയായ പൊൻകുന്നം ദാമോദരൻ രചിച്ച ലഘു കവിതയാണ് ഈ പുസ്തകം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ചീമേനി
- രചയിതാവ് : Ponkunnam Damodaran
- പ്രസിദ്ധീകരണ വർഷം:1987
- താളുകളുടെ എണ്ണം: 32
- അച്ചടി: G E O Press, Ponkunnam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി