1986- ൽ പ്രസിദ്ധീകരിച്ച ടി. ആർ. കൃഷ്ണസ്വാമി അയ്യർ രചിച്ച ദേശീയ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പാലക്കാടിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ശബരി ആശ്രമ സ്ഥാപകനുമായ ടി. ആർ. കൃഷ്ണയ്യർ രചിച്ചതാണ് ഈ ദേശഭക്തി ഗാനസമാഹാരം. മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടൂള്ള ദേശഭക്തി ഗാനങ്ങളുടെ ആദ്യത്തെ സമാഹാരമാണ് ഈ കൃതി. 1923 ൽ രണ്ടാം കേരള രാഷ്ട്രീയ സമ്മേളനം പാലക്കാട് നടന്നപ്പോൾ ഗാന്ധിജിയെ കുറിച്ചും, ലാലാ ലജ്പത് റായിയെ കുറിച്ചും, സരോജനി ദേവിയെ കുറിച്ചുമുള്ള പാട്ടുകൾ ടി. ആർ. കൃഷ്ണയ്യർ പാടുകയുണ്ടായി. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും സജീവമായി പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചവരാണ് കൃഷ്ണസ്വാമി ദമ്പതികൾ. ശബരി ആശ്രമം ഭരണസമിതി പ്രസിഡൻ്റായിരുന്ന സി. കെ. മൂസ്സതാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ദേശീയ ഗീതങ്ങൾ
- രചയിതാവ്: T.R. Krishnaswamy Iyer
- പ്രസിദ്ധീകരണ വർഷം: 1986
- താളുകളുടെ എണ്ണം: 42
- പ്രസാധകർ: C.K. Moosad
- അച്ചടി: Thilaka Mudralaya Press, Olavakod
- സ്കാൻ ലഭ്യമായ ഇടം: കണ്ണി