1985-ൽ പ്രസിദ്ധീകരിച്ച, ഹർകിഷൻ സിങ് സൂർജിത് രചിച്ച സിപിഐ(എം) – സിപിഐ ഭിന്നത എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഏഴ് ലേഖനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരെന്ന് പുസ്തകത്തിൽ കാണുന്നില്ല. സി പി ഐ (എം) – സി പി ഐ പിളർപ്പിനു ശേഷം രണ്ട് പ്രസ്ഥാനങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുണ്ടായ സ്വാധീനവും രണ്ട് പാർട്ടികളും മുന്നോട്ട് വെച്ച നയപരിപാടികളും വിശകലനം ചെയ്യുന്നു. രാഷ്ട്രീയവും അടവുനയങ്ങളും വ്യത്യസ്തമെങ്കിലും രണ്ട് പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോവേണ്ടുന്നതിൻ്റെ ആവശ്യകതയും ലേഖകൻ എടുത്തു പറയുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : സിപിഐ(എം) – സിപിഐ ഭിന്നത
- രചയിതാവ് : Harkishan Singh Surjeet
- പ്രസിദ്ധീകരണ വർഷം: 1985
- താളുകളുടെ എണ്ണം: 178
- അച്ചടി: Prathibha Printers and Social Scientist Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി