1984 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ അസ്സീസ്സി കുടുംബ മാസികയിൽ വായനക്കരുടെ പ്രതികരണങ്ങൾ എന്ന പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ സത്യമാണ് പക്ഷേ എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അസ്സീസിയിൽ സഭാ പ്രസിദ്ധീകരണങ്ങളും അല്മായരും എന്ന ശീർഷകത്തിൽ എ. വി. ജെയിംസ് എഴുതിയ ലേഖനത്തിൻ്റെ പ്രതികരണമാണ് ഈ ലേഖനം. കേരളത്തിലെ ഏറ്റവും കൂടുതൽ അച്ചടിശാലകളും പ്രസിദ്ധീകരണങ്ങളുമുള്ള കത്തോലിക്കരുടെ ബൈബിൾ പഠനം, ദൈവശാസ്ത്രം തുടങ്ങിയ മതപരമായ പ്രസിദ്ധീകരണൾ ഒഴിച്ചു നിർത്തിയാൽ മറ്റുള്ള പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കത്തെ വിമർശനപരമായി നോക്കിക്കാണുകയാണ് ലേഖകൻ.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സത്യമാണ് പക്ഷേ
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 1984
- താളുകളുടെ എണ്ണം: 4
- അച്ചടി: Seraphic Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി