1984 – കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്

1984-ൽ പ്രസിദ്ധീകരിച്ച കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കെ.പി. ശങ്കരൻ നായർ ഏകാംഗ കമ്മീഷനെ 1983 ജനുവരിയിൽ സർക്കാർ നിയമിക്കുകയുണ്ടായി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലുളള ക്ഷേത്രങ്ങളുടെയും, ഹിന്ദുമത-ധർമ്മസ്ഥാപനങ്ങളുടെയും ഭരണത്തിന് ഉണ്ടാക്കേണ്ട ഏകീകൃത നിയമത്തിൻ്റെ കരട് രൂപം എന്തായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നതോടൊപ്പം, ദേവസ്വങ്ങളുടെ ഭരണത്തിന് കാലോചിതമായി വരുത്തേണ്ട പരിഷ്ക്കാരങ്ങളെപ്പറ്റിയും, അന്വേഷണം നടത്തി ശുപാർശകൾ സമർപ്പിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങൾ, ദേവസ്വം ഭരണപ്രവർത്തനങ്ങൾ, ഉൽസവങ്ങൾ, ക്ഷേത്ര കലകൾ.. ഇങ്ങനെ വിവിധ വിഭാഗങ്ങളുടെ വിശദമായ വിവരണങ്ങളും കമ്മീഷൻ്റെ പ്രധാന പ്രവർത്തനങ്ങൾ, ശുപാർശകൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിലുൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്
  • പ്രസിദ്ധീകരണവർഷം: 1984
  • താളുകളുടെ എണ്ണം: 330
  • അച്ചടി: Govt. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *