1983- തിരഞ്ഞെടുത്ത കൃതികൾ – വോള്യം1-ജ്യോർജി ദിമിത്രോവ്

1983 -ൽ പ്രസിദ്ധീകരിച്ച, ജ്യോർജി ദിമിത്രോവ് എഴുതിയ തിരഞ്ഞെടുത്ത കൃതികൾ – വോള്യം1 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ കൃതി പരിഭാഷപ്പെടുത്തിയത് സഖാവ് ബിനോയ് വിശ്വമാണ്.

1983- തിരഞ്ഞെടുത്ത കൃതികൾ -1 – ജ്യോർജി ദിമിത്രോവ്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

ബൾഗേരിയായലെ ട്രേഡ് ‌യൂണിയൻ-കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിൻ്റെ പ്രണേതാക്കളിൽ പ്രമുഖനായിരുന്നു ജ്യോർജി ദിമിത്രോവ്.നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ക്ലേശ പൂർണവും,ത്യാഗോജ്‌ജ്വലവും ആയ സമരത്തിലൂടെ ബൾഗേരിയായിലെ തൊഴിലാളികളേയും കൃഷിക്കാരേയും വിജയകരമായ വിപ്ലവത്തിലേക്ക് അദ്ദേഹം നയിച്ചു.സോഷ്യലിസ്റ്റ് ബൾഗേരിറിയയുടെ ഒന്നാമത്തെ പ്രസിഡൻറും പ്രധാനമന്ത്രിയുമെന്ന നിലയിൽ സ്വന്തം മാതൃഭൂമിയിൽ പുതിയ സോഷ്യലിസ്ററ് സമൂദായം പടുത്തുയർത്തിയ ധീരനായ വിപ്ലവകാരിയാണ്.

ദിമിത്രോവിൻ്റെ ലഘു ജീവചരിത്രം,ബൾഗേരിയൻ കമ്മ്യൂണസ്ററ് പാർട്ടിയുടെ ജനറൽ സെകട്ടറിയും,സോഷ്യലിസ്ററ് ബൾഗേ
രിയയുടെ പ്രസിഡൻറുമായ സഖാവ് ഷിവ് ക്കൊവ് എഴുതിയ ഒരു അനുസ്മ‌രണം, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു വഴിതിരിയൽ ഘട്ടമെന്നു പറയാവുന്ന റൈഷ് സ്ററാഗ് തീവയ്പു കേസ് വിചാരണ സംബന്ധിച്ച രേഖകൾ എന്നിവ ഒന്നാം വോള്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു കമ്മ്യൂണിസ്ററ് വിപ്ലവകാരിയുടെ ആത്മവിശ്വസവും ശുഭപ്രതീക്‌ഷയും ഭാവി സംഭവ വികാസങ്ങളെ ശാസ് (തീയമായി ദീർഘദർശനം ചെയ്യാനുളള കഴിവും ഈ വോള്യത്തിൽ കൊടുത്തിട്ടുളള കൃതികളിലുടനീളം കാണാൻ സാധിക്കുന്നു.ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രഭാത് ബുക്ക് ഹൗസ് ആണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തിരഞ്ഞെടുത്ത കൃതികൾ- വോള്യം1
  • രചയിതാവ് :ജ്യോർജി ദിമിത്രോവ്  
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 226
  • അച്ചടി: Sandhya Printers, Kunnukuzhi, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *