1983 – ൽ പ്രസിദ്ധീകരിച്ച മാർക്സും സൗന്ദര്യ ശാസ്ത്രവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മാർക്സും സൗന്ദര്യ ശാസ്ത്രവും
കലാരചനകളുടെ സൗന്ദര്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെ കാലികവും പുരോഗമനപരവുമായ രീതിയിൽ കണ്ടെത്തുകയാണ് കാൾ മാർക്സ് ചെയ്തതെന്ന് സ്ഥാപിക്കുന്ന അഞ്ച് പഠനപ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ ലോകത്തെ സൗന്ദര്യാത്മകമായി അറിയാനും ആസ്വദിക്കാനുമുള്ള ഉപാധിയായി മാത്രമല്ല, അതിനെ പരിവർത്തിപ്പിക്കാനുള്ള ഉപാധിയായും സാഹിത്യത്തെയും കലകളെയും പരിഗണിക്കേണ്ടതുണ്ടെന്ന് വാദിക്കുകയാണ് ഇതിലെ പ്രബന്ധങ്ങൾ ചെയ്യുന്നത്. എൻ ഇ ബാലറാം, സി.ഉണ്ണിരാജ എന്നിവർ രചിച്ച പ്രബന്ധങ്ങൾ സൗന്ദര്യശാസ്ത്രമേഖലയിൽ മാർക്സിൻ്റെ ആശയങ്ങൾ ചെലുത്തിയ സ്വാധീനം, സാഹിത്യകൃതികൾക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം, അതിൻ്റെ സൈദ്ധാന്തികമായ വശങ്ങൾ, മാർക്സിയൻ സൗന്ദര്യശാസ്ത്രവും മലയാളസാഹിത്യവുമായുള്ള ബന്ധം, മലയാള സാഹിത്യത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : മാർക്സും സൗന്ദര്യശാസ്ത്രവും
- പ്രസിദ്ധീകരണ വർഷം: 1983
- താളുകളുടെ എണ്ണം: 118
- സ്കാൻ ലഭ്യമായ ഇടം: കണ്ണി