1982- യേശു ദരിദ്രപക്ഷത്താണ് – ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്

1982-ൽ ഫാ. അലോഷ്യസ് ഡി. ഫെർണാൺസ് എഴുതിയ , മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴ പ്രസിദ്ധീകരിച്ച യേശു ദരിദ്രപക്ഷത്താണ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് അവലോകനം ചെയ്തിരിക്കുന്നത് ഡോ. ലാസർ തേർമഠം ആണ്.

1982- യേശു ദരിദ്രപക്ഷത്താണ് – ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്

കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ, തൻ്റെ കീഴിലുള്ള ഒരു പുരോഹിതൻ സഭയ്ക്കുള്ളിൽ എങ്ങനെ കീഴ്പ്പെട്ടിരിക്കണമെന്ന് കാണിച്ചെഴുതിയ ഒരു കത്തും, ആ കത്തിന് മറുപടിയായി പുരോഹിതൻ മെത്രാനെഴുതിയ വിശദീകരണവുമാണ് ഈ ലഘുപുസ്തകത്തിൻ്റെ ഉള്ളടക്കം.സഭയും മതസംവിധാനങ്ങളും സാമൂഹിക നീതി നിലനിർത്തുന്നതിനുള്ള ഉപാധികളാകേണ്ടതിൻ്റെ ആവശ്യകത മുന്നോട്ടുവെക്കുന്നു.വിശ്വാസം, സമർപ്പണം, സമൂഹ ശ്രദ്ധ എന്നി മൂല്യങ്ങൾ അടിയന്തിരമായി പുനർവായിക്കപ്പെടുന്നു.ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴയാണ് .

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്  കൊല്ലത്തുനിന്നുമുള്ള ശ്രീനി പട്ടത്താനമാണ്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: യേശു ദരിദ്രപക്ഷത്താണ്
  • രചന: ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്
  • അവലോകനം:ഡോ. ലാസർ തേർമഠം
  • അച്ചടി: നമ്പോതിൽ ഓഫ്സെറ്റ് പ്രിൻ്റേറഴ്സ‌്, മാവേലിക്കര
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *