1982ൽ പ്രസിദ്ധീകരിച്ച എദ്വാർദ് ബഗ്രാമോവ് ര രചിച്ച നൂറു ദേശങ്ങൾ ഒരേ ജനത എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1922 ഡിസംബറിൽ നൂറിൽ പരം ദേശങ്ങളും ദേശീയ ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് ഒറ്റ സമുദായമായി രൂപം കൊണ്ട സോവിയറ്റ് സോഷ്യലിസ്റ്റ് യൂണിയൻ ഓരോ ദേശത്തിനും അഭിമാനിക്കാൻ വകയുള്ള എല്ലാറ്റിനെയും നിലനിർത്തുകയും ചെയ്തു. ഇങ്ങിനെ രൂപം കൊണ്ട സാമൂഹ്യ ദേശീയ ബന്ധങ്ങളുടെ ചരിത്രപരമായ മെച്ചങ്ങൾ, ജനതകളുടെ കൂട്ടുകെട്ടിൻ്റെ സത്ത, പ്രവർത്തന രീതികൾ എന്നിവ വിശദീകരിക്കുന്ന ലഘുലേഖയാണ് സാമൂഹ്യ വികസനത്തിൻ്റെ രൂക്ഷമായ പ്രശ്നങ്ങൾ എന്ന ഒന്നാം അധ്യായത്തിലെ വിഷയം. റിപ്പബ്ലിക്കുകളുടെ യൂണിയൻ, ചരിത്രപരമായ പുതിയൊരു ജനസമുദായം, സോഷ്യലിസത്തിൻ്റെ അന്യാദൃശനേട്ടം എന്നിവയാണ് തുടർന്നുള്ള മൂന്ന് അധ്യായങ്ങളിൽ ചർച്ചാവിഷയമാകുന്നത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : നൂറു ദേശങ്ങൾ ഒരേ ജനത
- പ്രസിദ്ധീകരണ വർഷം: 1982
- രചയിതാവ് : Eduard Bagramove
- താളുകളുടെ എണ്ണം: 72
- അച്ചടി: Janatha Press, Madras
- സ്കാൻ ലഭ്യമായ ഇടം: കണ്ണി