1982-ൽ പ്രസിദ്ധീകരിച്ച, എ.ടി. കോവൂർ എഴുതിയ ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ജോസഫ് ഇടമറുക് ആണ്.
1982 – ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും-എ.ടി. കോവൂർ
എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ, ആധ്യാത്മികതയും അത്ഭുതവിശ്വാസങ്ങളും സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുകയും, അവയുടെ യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകത്തിൽ. മതം അന്ധവിശ്വാസം, ചൂഷണം എന്നിവയ്‌ക്കെതിരെ ശാസ്ത്രീയമായ സമീപനവും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്ന നാസ്തികത പ്രസ്ഥാനത്തിൻ്റെ സന്ദേശം പങ്കുവെക്കുന്നു. മനുഷ്യൻ്റെ അഞ്ചു ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് എന്ന ആശയം, കോവൂർ ശാസ്ത്രീയമായി നിരാകരിക്കുന്നു. ടെലിപതി, ആസ്ത്രൽ ട്രാവൽ തുടങ്ങിയ അവകാശവാദങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആത്മാവിൻ്റെ അസ്തിത്വം, പുനർജന്മം, ദൈവിക ശക്തികൾ എന്നിവയെക്കുറിച്ചുള്ള അവകാശവാദങ്ങൾ അദ്ദേഹം വെല്ലുവിളിക്കുന്നു. കോവൂർ തൻ്റെ രചനയിൽ ശാസ്ത്രീയ ചിന്തയും നിരീക്ഷണവും പ്രാധാന്യമർഹിക്കുന്നതാണെന്ന് ഉറപ്പാക്കുന്നു. കോവൂർ പല അവസരങ്ങളിൽ എഴുതിയ ലേഖനങ്ങളെ ഒന്നിച്ചുചേർത്തു എഡിറ്റ് ചെയ്തത് ജോസഫ് ഇടമറുകാണ് .
ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്:ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും
- പ്രസിദ്ധീകരണ വർഷം: 1982
- രചന:എ.ടി. കോവൂർ
- വിവർത്തനം:ജോസഫ് ഇടമറുക്
- അച്ചടി: Archana Printers, Kottayam
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി