1979 ൽ പ്രസിദ്ധീകരിച്ച ബോറിസ് പുർട്ടിൻ രചിച്ച രാഷ്ട്രീയ സംജ്ഞാകോശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ സംജ്ഞാകോശം മുന്നൂറോളം രാഷ്ട്രീയ സംജ്ഞകളെയും സങ്കല്പങ്ങളെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് വീക്ഷണത്തിൽ നിന്ന് വിശദീകരിക്കുന്നു. ഇന്ന് റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങളിലും പത്രങ്ങളിലും, രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക രചനകളിലും ഉപയോഗിക്കപ്പെടുന്ന സംജ്ഞകളും സങ്കല്പങ്ങളുമാണവ.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : രാഷ്ട്രീയ സംജ്ഞാകോശം
- രചയിതാവ്: Boris Putrin
- പ്രസിദ്ധീകരണ വർഷം: 1979
- താളുകളുടെ എണ്ണം: 112
- അച്ചടി: Janatha Press, Madras
- സ്കാൻ ലഭ്യമായ ഇടം: കണ്ണി