1979-ൽ പ്രസിദ്ധീകരിച്ച, ബിപ്ലബ് ദാസ് ഗുപ്ത രചിച്ച നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് കെ കെ കൃഷ്ണകുമാർ ആണ്
1967-ൽ കനു സന്യാലിൻ്റെയും ചാരു മജൂംദാറിൻ്റെയും ജംഗൽ സന്താളിൻ്റേയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ൻ്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 1970-കളോടെ പ്രസ്ഥാനം നിർണായകമായ ഘട്ടത്തിലായി, പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. എങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കകത്ത് ശ്രദ്ധേയമായ പ്രവണതയായി നക്സൽ പ്രസ്ഥാനം തുടരുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : നക്സലൈറ്റ് പ്രസ്ഥാനം
- രചയിതാവ് : ബിപ്ലബ് ദാസ് ഗുപ്ത
- പ്രസിദ്ധീകരണ വർഷം: 1979
- താളുകളുടെ എണ്ണം: 76
- അച്ചടി: Prabha Printers, Kovalam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി