1979 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്പ്ര സിദ്ധീകരിച്ച കേരളത്തിലെ എണ്ണക്കുരുവിളകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളത്തിലെ ഫാം ഇൻഫോർമേഷൻ ബ്യൂറോ, ഗ്രന്ഥശാലാ സംഘം എന്നിവരുമായി സഹകരിച്ച് കൃഷിക്കാർക്ക് താത്പര്യമുള്ള വിഷയങ്ങളിൽ അഞ്ഞൂറ് ചെറുപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൃഷിപുസ്തകകോർണർ ഉപദേശക സമിതി അംഗീകരിച്ച പുസ്തകമാണിത്. തെങ്ങ്, എള്ള്, നിലക്കടല, ആവണക്ക്, സൂര്യകാന്തി തുടങ്ങിയ വിവിധതരം എണ്ണക്കുരുക്കളുടെ ചരിത്രം,ഉദ്ഭവം, ഉത്പാദനം, കൃഷിരീതികൾ തുടങ്ങിയ വിവരങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കേരളത്തിലെ എണ്ണക്കുരുവിളകൾ
- പ്രസിദ്ധീകരണ വർഷം: 1979
- താളുകളുടെ എണ്ണം: 188
- അച്ചടി: Johny’s Press, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി