1976ൽ പ്രസിദ്ധീകരിച്ച മാർക്സ് , ഏംഗൽസ്, ലെനിൻ എന്നിവർ ചേർന്ന് രചിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിൻ കീഴിൽ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സ്വാതന്ത്ര്യവും ജനാധിപത്യവും മുതലാളിത്ത വ്യവസ്ഥയിലും സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും, ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസത്തിൻ്റെ കീഴിൽ എങ്ങിനെ രൂപപ്പെട്ടു എന്നതിൻ്റെ ചരിത്രവും പുസ്തകത്തിൽ വിശകലനത്തിനു വിധേയമാകുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ സങ്കല്പനങ്ങൾ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൽ എങ്ങിനെ മാറ്റത്തിനു വിധേയമാകുന്നു എന്നും, സോവിയറ്റ് റഷ്യയിൽ ഉണ്ടായ ജനാധിപത്യത്തിൻ്റെ വികാസത്തെ പറ്റിയും പുസ്തകം വിശദീകരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിൻ കീഴിൽ
- പ്രസിദ്ധീകരണ വർഷം: 1976
- രചയിതാവ് : Marx – Engels – Lenin
- താളുകളുടെ എണ്ണം: 114
- അച്ചടി: Janatha Press, Madras
- സ്കാൻ ലഭ്യമായ ഇടം: കണ്ണി