1976 – നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം – സി. കെ. മൂസ്സത്

1976 സെപ്തംബർ മാസത്തിലെ ചന്ദ്രിക ആഴ്ചപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു രാജ്യത്തിൻ്റെ നാഗരിക, സംസ്കാര വികസനം അവിടത്തെ കവികൾ, ഗ്രന്ഥകാരന്മാർ, പ്രസംഗകർത്താക്കൾ എന്നിവരെ ആശ്രയിച്ചിരിക്കുന്നു എന്നതിനാൽ സാമാന്യ ജനങ്ങൾ സംസാരിക്കുന്ന ഭാഷയിൽ പാടിയും, എഴുതിയും, സംസാരിച്ചും കൊണ്ടു മാത്രമേ അവരുടെ ഹൃദയങ്ങളെ സ്പർശിക്കുവാനും, അവരുടെ സ്ഥിതിയെ നന്നാക്കുവാനും നമുക്കു സാധിക്കുയുള്ളുവെന്ന് ലേഖനം വിശദമാക്കുന്നു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം കൊണ്ട് നമ്മുടെ സ്വന്തം ഭാഷയിൽ ആലോചിക്കാനും, പഠിക്കാനും, സംസാരിക്കാനും വിദേശഭാഷയിൽ അപ്രകാരം ചെയ്യുന്നതിനേക്കാൾ എളുപ്പമാണെന്നും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1976 - നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം - സി. കെ. മൂസ്സത്
1976 – നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *