1976-ൽ അച്ചടിച്ച, കെ വി സൈമൺ രചിച്ച ക്രൈസ്തവ സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വേദവിഹാരം എന്ന മഹാകാവ്യത്തിൻ്റെയും അനേകം ക്രൈസ്തവ ഗീതങ്ങളുടെയും രചയിതാവായ കെ വി സൈമൺ 1935-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ സഭാ ചരിത്ര പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണിത്. കേരളത്തിലെ ബ്രദറൻ സഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു. ആദ്യത്തെ അഞ്ച് ശതകങ്ങളിലെ സഭാ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമാക്കുന്നത്. ഒട്ടനവധി സോഴ്സുകളിൽ നിന്നും (ആദ്യകാല സഭാ പിതാക്കന്മാരിൽ നിന്നും, ആധുനിക പാശ്ചാത്യ പണ്ഡിതരിൽ നിന്നും) ധാരാളം ഉദ്ധരണികൾ മിക്കവാറും പേജുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് പുസ്തകത്തിൻ്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. കൈസ്തവ സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ ഉത്ഭവവും വളർച്ചയും പ്രതിസന്ധികളും ഇടയ്ക്കിടെ ഉത്ഭവിച്ച ദുരുപദേശങ്ങളും ആചാരങ്ങളിൽ വന്ന വൈകല്യങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിമർശനബുദ്ധ്യാ അവതരിപ്പിച്ചിട്ടുണ്ട്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ക്രൈസ്തവ സഭാചരിത്രം
- രചയിതാവ്: K. V. Simon
- പ്രസിദ്ധീകരണ വർഷം: 1976
- അച്ചടി: Ashram Press, Manganam
- താളുകളുടെ എണ്ണം: 290
- സ്കാൻ ലഭ്യമായ ഇടം: കണ്ണി