1976 – ൽ പ്രസിദ്ധീകരിച്ച, ടി. എം. ഏബ്രഹാം എഴുതിയ ഏകാകികളുടെ താഴ്‌വര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1976- ഏകാകികളുടെ താഴ്‌വര
ആവർത്തന വിരസത പ്രകടമാകുന്ന നാടകസാഹിത്യത്തിൽ പുതിയ കഥാ ബീജങ്ങൾ ഉണ്ടാകുന്നത് ഏറെ സന്തോഷം തരുന്ന ഒരു കാഴ്ചയാണ്. “ഏകാകികളുടെ താഴ്‌വര’ എന്ന നാടകം ഒരു സ്ത്രീയുടെയും ,അവളോടു ബന്ധപ്പെട്ട രണ്ടു പുരുഷന്മാർരുടെയും കഥ പറയുന്നു. സ്വന്തം ഭർത്താവിൻ്റെ ആത്മഹത്യയും ,ആ മരണത്തിനു നേരെയുള്ള രണ്ടു പേരുടെ സമീപനവും ,അതിൻ്റെ പാപബോധത്താൽ ഒറ്റയ്ക്കു വെന്തുരുകുന്ന സ്ത്രീയെയും പുരുഷനെയും കാട്ടിത്തരുവാൻ ശ്രെമിക്കുകയാണ് നാടകകൃത്ത്. ഭൂതകാലത്തിൻ്റെ ഓർമകളിൽ നിന്നും വിട്ടുഒഴിഞ്ഞു നില്ക്കാൻ കഴിയാത്ത സ്ത്രീ,അതുപോലെ തന്നെയും വേട്ടയാടുന്ന ഒരു കറുത്ത സത്വത്തെക്കുറിച്ചു വെളിപ്പെടുത്തുന്ന പുരുഷൻ. മുഖ്യമായി രണ്ടു കഥാപാത്രങ്ങളും,ഒരു നിഴലും മാത്രമുള്ള ഈ നാടകത്തിൽ തീവ്രഭാവത്തിനും ഒരിഴക്കവും തട്ടാത്ത നിലയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് .താൻ മാത്രമല്ല അയാളും പാപികളുടെ താഴ്‌വരയിലെ മറെറാരു ഏകാകിയാണ് എന്നു ധരിപ്പിച്ചു കൊണ്ട് നാടകംഅവസാനിക്കുന്നു .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഏകാകികളുടെ താഴ്‌വര
- രചയിതാവ്: ടി. എം. ഏബ്രഹാം
- പ്രസിദ്ധീകരണ വർഷം: 1976
- താളുകളുടെ എണ്ണം: 42
- അച്ചടി:G. M. Press, Vakathanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി