പണ്ഡിതൻ, കവി, നാടക കർത്താവ്, ശാസ്ത്രകാരൻ, ഗവേഷകൻ, നിരൂപകൻ, വിമർശകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മഹാത്മാവാണ് ആറ്റൂർ കൃഷ്ണ പിഷാരടി. അദ്ദേഹത്തിൻ്റെ ശതാബ്ദി ആചരണവേളയിൽ 1976 ൽ പ്രസിദ്ധീകരിച്ച
ഗ്രന്ഥാലോകത്തിൻ്റെ ജൂൺ, ജൂലൈ ലക്കങ്ങളിൽ സി. കെ. മൂസ്സത് എഴുതിയ ആറ്റൂർ ഒരു ഗവേഷകൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആറ്റൂരിൻ്റെ ജീവിത സാഹചര്യങ്ങൾ, സാഹിത്യ മേഖലയിലെ ബന്ധങ്ങൾ, സാഹിത്യ ഗവേഷകൻ എന്ന നിലയിൽ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ, ആറ്റൂരിൻ്റെ സാഹിത്യകൃതികളുടെ വിശദാംശങ്ങൾ എന്നിവയാണ് ലേഖനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ആറ്റൂർ ഒരു ഗവേഷകൻ
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1976
- താളുകളുടെ എണ്ണം: 12
- സ്കാൻ ലഭ്യമായ ഇടം: കണ്ണി