1975 -ഇന്ദിരയുടെ അടിയന്തിരം -9

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യയിൽ 1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെതിരെ രാജ്യവ്യാപകമായി വിവിധ തരത്തിൽ പ്രക്ഷോഭങ്ങൾ നടന്നു. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു.  ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ  ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് ഇന്ദിരയുടെ അടിയന്തിരം

ജനകീയ കോടതിയിൽ ആഭ്യന്തര കലാപം തടയുന്നതിനു വേണ്ടിയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് എന്ന ഇന്ദിരയുടെ വാദത്തെ നിശിതമായി വിമർശിക്കുന്നു. സമസ്ത മേഖലയിലും അച്ചടക്കം കൊണ്ടുവന്നു എന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാൽ അച്ചടക്കമല്ല, അടിമത്തമാണ് അവർ നടപ്പിലാക്കിയത്. ദാരിദ്ര്യ നിർമാർജനം എന്ന മുദ്രാവാക്യവുമായി ഭരണത്തിൽ കയറി, എന്നാൽ വിലക്കയറ്റം ഇക്കാലത്ത് രൂക്ഷമായിരിക്കുകയാണ്. അടിയന്തിരാവസ്ഥയുടെ തണലിൽ പോലീസിൻ്റെ അക്രമണങ്ങളും മർദ്ദനമുറകളും രൂക്ഷമായി. ഇത്തരത്തിൽ ഇന്ദിരാഗാന്ധിക്കെതിരെ ജനങ്ങളുടെ കോടതി നൽകുന്ന കുറ്റപത്രമാണ് ഈ ലഘുലേഖയിലുള്ളത്

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *