1974 സെപ്തംബർ മാസത്തിലെ വിജ്ഞാന കൈരളി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1948 ൽ ഭൗതികത്തിനുള്ള നോബൽ സമ്മാനം നേടിയ അണുശാസ്ത്രജ്ഞനാണ് പാട്രിക് മെയ്നാട് സ്റ്റുവർട് ബ്ലാക്കറ്റ്. 1935 ലെ ഭൗതികത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടനിലെ അണുവിദഗ്ധ സംഘത്തിൻ്റെ മേധാവിയായിരുന്നു സർ ജെയിംസ് ചാഡ്വിക്ക്. ആണവശാസ്ത്ര രംഗത്തെ ഇവരുടെ സംഭാവനകളെ കുറിച്ചാണ് ലേഖനം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പ്രൊഫ.ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1974
- താളുകളുടെ എണ്ണം: 3
- സ്കാൻ ലഭ്യമായ ഇടം: കണ്ണി