1974-ൽ പ്രസിദ്ധീകരിച്ച, എൻ ഇ ബാലറാം രചിച്ച എന്താണ് മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിസം എന്ത്, പ്രത്യയശാസ്ത്രമെന്ന രീതിയിൽ അതിൻ്റെ പ്രാധാന്യം എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നു ആദ്യ അധ്യായത്തിൽ. പത്ത് അധ്യായങ്ങൾ അടങ്ങുന്ന ഉള്ളടക്കത്തിൽ വൈരുദ്ധ്യവാദം, മുതലാളിത്തം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെല്ലാം തന്നെ വിശദമാക്കുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു
- പേര് : എന്താണ് മാർക്സിസം
- രചയിതാവ് : എൻ ഇ ബാലറാം
- പ്രസിദ്ധീകരണ വർഷം: 1974
- താളുകളുടെ എണ്ണം: 86
- അച്ചടി: Merit Printers, Vazhuthacaud, Tvm-14
- സ്കാൻ ലഭ്യമായ ഇടം: കണ്ണി