1973 ൽ പ്രസിദ്ധീകരിച്ച കാൾ – ഹൈൻസ് ക്ലൈനോ രചിച്ച, കെ. സോമസുന്ദരൻ തർജ്ജമ ചെയ്ത ടെലിഫോൺ പ്രതിഷ്ഠാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സർവ്വകലാശാല, ഡിപ്ലോമ നിലവാരത്തിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമാണിത്. പ്രാഥമികമായി ടെലിഫോൺ ജോലിക്കാർ, ലൈൻമാൻമാർ, ഫിറ്റർമാർ എന്നിവരെ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളതാണ്. ടെലിഫോൺ ലൈനിൻ്റെയും കേബിളിൻ്റെയും നിർമ്മാണം തുടങ്ങി ഉപഭോക്തൃ കേന്ദ്രത്തിൻ്റെ പ്രതിഷ്ഠാപനം വരെ വാർത്താവിനിമയത്തിനാവശ്യമായ നിർമ്മാണപ്രവർത്തനങ്ങളൂടെ സംക്ഷിപ്ത വിവരണം ഈ പുസ്തകത്തിൽ കാണാം. വാർത്താവിനിമയ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായി ഉപയോഗിക്കാവുന്ന പുസ്തകം കൂടിയാണിത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ടെലിഫോൺ പ്രതിഷ്ഠാപനം
- രചന: കാൾ – ഹൈൻസ് ക്ലൈനോ
- പ്രസിദ്ധീകരണ വർഷം: 1973
- താളുകളുടെ എണ്ണം: 244
- അച്ചടി: Vijnana Mudranam Press, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി