1973 – ഭാരതീയചിന്ത – കെ. ദാമോദരൻ

1973 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഭാരതീയചിന്ത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 – ഭാരതീയചിന്ത – കെ. ദാമോദരൻ

ഇന്ത്യയുടെ ചരിത്രാതീത കാലം മുതൽ ഇന്നുവരെയുള്ള ദാർശനിക ചിന്തകളുടെ വികാസത്തെ ഈ ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു. ദാർശനിക ആശയങ്ങളെ മാത്രമല്ല അവ രൂപം കൊള്ളുന്നതിനു കാരണമായ സാമൂഹിക- സാമ്പത്തീക സാഹചര്യങ്ങളെയും ഈ പുസ്തകം വിശകലനം ചെയ്യുന്നു. കെ.ദാമോദരൻ ഒരു മാർക്സിസ്റ്റ് കാഴ്ചപ്പാടിലൂടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. എന്നാൽ,ഭൗതീക സാഹചര്യങ്ങളുടെ പ്രതിഫലനം മാത്രമാണ് ആശയങ്ങൾ എന്ന യാന്ത്രികമായ ഒരു നിലപാടല്ല അദ്ദേഹം സ്വീകരിക്കുന്നത്. മറിച്ച്, ആശയങ്ങൾ ഭൗതീക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്കിനും അദ്ദേഹം പ്രാധാന്യം നൽകുന്നു. ഹിന്ദുമതം, ഇസ്ലാം മതം, ക്രിസ്തുമതംതുടങ്ങിയ വിവിധ മതങ്ങൾ ഭാരതീയ ചിന്തയുടെ വികാസത്തിൽ എങ്ങനെ സ്വാധീനം ചെലുത്തി എന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചു മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഈ പുസ്തകം പ്രയോജനകരമാണ്. സർവകലാശാലാതലത്തിലുള്ള പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിനു കേന്ദ്രധനസഹായത്തോത്തോടുകൂടി കേരള ഭാഷാ ഇൻസ്റ്റിററ്യൂട്ട് ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു “ഭാരതീയചിന്ത” പ്രസിദ്ധീകരിച്ചിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിവേകാനന്ദ സാഹിത്യ സർവ്വസ്വം – വാള്യം 6
  • പ്രസിദ്ധീകരണ വർഷം: 1983
  • വിവർത്തനം :സ്വാമി സിദ്ധിനാഥാനന്ദ
  • അച്ചടി: പ്രബുദ്ധകേരളം പ്രസ്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 560
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *