ശാസ്ത്ര അദ്ധ്യാപകനായിരുന്ന പ്രൊഫസർ സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച വ്യത്യസ്തവിഷയങ്ങളിലുള്ള ശാസ്ത്രലേഖനങ്ങൾ പിൽക്കാലത്ത് സമാഹരിച്ച് പ്രസിദ്ധീകരിച്ച ശാസ്ത്രചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 28 ശാസ്ത്രലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ശാസ്ത്രചിന്തകൾ
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1972
- താളുകളുടെ എണ്ണം: 292
- അച്ചടി: Rupa Printers, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി