1971-ൽ പ്രസിദ്ധീകരിച്ച, അശ്വഘോഷൻ എഴുതിയ ശ്രീ ബുദ്ധചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സി.പി. കേശവൻ വൈദ്യനാണ് .
1971 – ശ്രീ ബുദ്ധചരിതം – അശ്വഘോഷൻ
ഭാരതീയസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു കലാസൃഷ്ടിയാണു് അശ്വഘോഷൻ്റെ ‘ബുദ്ധചരിതം’ എന്ന മഹാകാവ്യം.നേപ്പാളിലാണ് ബുദ്ധ ചരിതത്തിൻ്റെ ഉത്ഭവം.അതിൻ്റെ മൂലകൃതി ഇന്നു ലഭ്യമല്ല. ഈ കൃതി മൂല കൃതിയുടെ ഭാവം നഷ്ടപ്പെടാതെ, സംഗീത ഭംഗിയും, ഭാവ സമ്പുഷ്ടതയും നിലനിർത്തി മൂലകൃതിയിലെ അതെ വൃത്തം തന്നെ പരിഭാഷയിലും ഉപയോഗിച്ച് കവിയുടെ ആശയത്തെ ഉപേഷിക്കാതെ, സ്വന്തം ആശയങ്ങളെ കൂട്ടി ചേർക്കുകയും ചൈയ്യാതെ മലയാളത്തിൽ പുനസൃഷ്ട്ടിച്ചിരിക്കുന്നു. ബുദ്ധൻ്റെ ജീവ ചരിത്രം, ജനനം മുതൽ ധ്യാനത്തിലൂടെ ബോധോദയം നേടുന്നതുവരെയുള്ള കാര്യങ്ങൾ,ധർമ്മ പ്രചാരം എന്നിവയെല്ലാം വളരെ മനോഹരങ്ങളായ ശ്ലോകങ്ങളിൽ കൂടി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയിൽ.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ശ്രീ ബുദ്ധചരിതം
- രചന: അശ്വഘോഷൻ
- വിവർത്തകൻ:സി.പി. കേശവൻ വൈദ്യൻ
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം:244
- അച്ചടി: M.S. Printers, Quilon
- സ്കാൻ ലഭ്യമായ ഇടം: കണ്ണി