1971 – ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള എഴുതിയ സമ്പൂർണ്ണ സംഗീതകൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രമുഖ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന കെ.സി.കേശവപിള്ള രചിച്ച ഗാനങ്ങളുടെ സമാഹാരമാണിത്. സാധാരണക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള ഗാനങ്ങൾ രചിക്കുവാൻ കവി ശ്രദ്ധിച്ചിരുന്നു. അച്ചടിക്കപ്പെടാത്ത രചനകളും ഈ കൃതിയിൽ ഉൾപ്പെട്ടിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സമ്പൂർണ്ണ സംഗീതകൃതികൾ
- പ്രസിദ്ധീകരണ വർഷം: 1971
- അച്ചടി: ശ്രീ വെങ്കടേശ പ്രിൻ്റേഴ്സ്, തുറവൂർ
- താളുകളുടെ എണ്ണം: 206
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
