1971-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച പുരോഗമനസാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പുരോഗമനസാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും എന്ന വിഷയത്തെ അധികരിച്ച് ഇ.എം.എസ് 1971 ദേശാഭിമാനി റിപ്പബ്ലിക് വിശേഷാൽ പ്രതിയിൽ എഴുതിയ ലേഖനത്തെക്കുറിച്ച് ധാരാളം ചർച്ചകളുണ്ടായി. അതിനു ശേഷം മെയ് 27,28 തിയതികളിൽ ഏലങ്കുളത്തു വെച്ച് സാഹിത്യ സമ്മേളനം നടക്കുകയും ഇ.എം.എസ് എഴുതിയ ലേഖനം, എം. എസ് ദേവദാസ് എഴുതിയ മറ്റൊരു ലേഖനം എന്നിവയെക്കുറിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു. പ്രസ്തുത ലേഖനങ്ങൾ, സമ്മേളനത്തിലെ പ്രധാന അഭിപ്രായങ്ങൾ, ചർച്ച ഉപസംഹരിച്ചുകൊണ്ട് ഇ.എം.എസ് നടത്തിയ പ്രസംഗം എന്നിവ ക്രോഡീകരിച്ചതാണ് ഈ പുസ്തകത്തിലുള്ളത്
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പുരോഗമനസാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും
- പ്രസിദ്ധീകരണ വർഷം:1971
- താളുകളുടെ എണ്ണം: 76
- അച്ചടി: Deshabhimani Press, Kozhikode
- സ്കാൻ ലഭ്യമായ ഇടം: കണ്ണി