1971 മാർച്ച് 7ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ പ്രകൃതിശാസ്ത്രം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1883 ൽ ജർമ്മൻ പാതിരിയും, ഗുണ്ടർട്ടിൻ്റെ അനുയായിയും, മലയാളം പണ്ഡിതനുമായ ജോഹന്നസ് ഫ്രോൺമോയർ എഴുതി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ ഭൗതികശാസ്ത്ര പുസ്തകമായ പ്രകൃതിശാസ്ത്രം വിശാഖം തിരുനാൾ മഹാരാജാവിനു സമർപ്പിക്കുകയുണ്ടായി. ഈ പുസ്തകത്തിൻ്റെ രസകരമായ ഉള്ളടക്കത്തെ പറ്റിയാണ് ഈ ലേഖനം. ചോദ്യോത്തര രീതിയിൽ ഉള്ള പുസ്തകത്തിൽ 447 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായാണ് കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ ഇംഗ്ലീഷ് പദങ്ങൾക്ക് മലയാള ഭാഷയിലുള്ള സമാന വാക്കുകളുടെ ഭാഷാപരമായ പ്രത്യേകതകളും പോരായ്മകളും ലേഖകൻ എടുത്തു പറയുന്നു. വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവൽക്കരണ പ്രശ്നത്തെ ശരിയായ വെളിച്ചത്തിൽ കണ്ട് എഴുതിയ ഒരു ശ്രേഷ്ഠ ഗ്രന്ഥമായി ഈ പുസ്തകത്തെ ലേഖകൻ നോക്കിക്കാണുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പ്രകൃതിശാസ്ത്രം
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 3
- സ്കാൻ ലഭ്യമായ ഇടം: കണ്ണി