1971 -ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എഡ്യുകേഷൻ പ്രസിദ്ധീകരിച്ച മനുഷ്യവർത്തനം എന്ന മനഃശാസ്ത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മനഃശാസ്ത്രത്തിൻ്റെ പ്രായോഗികമായ പ്രയോജനം എത്രകണ്ട് മനുഷ്യരിൽ വിപുലമാണെന്ന് മനസ്സിലാക്കിതരുന്ന ഒരു പുസ്തകമാണു മനുഷ്യവർത്തനം. മനഃശാസ്ത്രത്തിൻ്റെ വിവിധ ശാഖകളെ കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രം, വ്യാവസായിക മനഃശാസ്ത്രം, സാമൂഹ്യ മനഃശാസ്ത്രം, ചികിൽസാനുബന്ധിയായ മനഃശാസ്ത്രം, കുറ്റങ്ങളുടെ മനഃശാസ്ത്രം, ബാഹ്യാന്തരീക്ഷത്തിൽ പോകുന്നവരുടെ മനഃശാസ്ത്രം എന്നിങ്ങനെ വിവിധ മനഃശാസ്ത്രശാഖകളെ കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര് : മനുഷ്യവർത്തനം
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 148
- അച്ചടി : Press Ramses, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി