1971 ൽ പ്രസിദ്ധീകരിച്ച Aruna Bhargavaരചിച്ച Bhima and his Four Brothers എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാഭാരത കഥയിൽ നിന്നും എടുത്തിട്ടുള്ള പഞ്ചപാണ്ഡവരെ കുറിച്ചുള്ള പുസ്തകമാണ് ഇത്. ഭീമനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടും പ്രാധാന്യം കല്പിച്ചുകൊണ്ടുമാണ് കഥാപാത്രങ്ങളുടെയും കഥാമുഹൂർത്തങ്ങളുടെയും ചിത്രങ്ങളോടു കൂടിയുള്ള പുസ്തക രചന.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: Bhima and his Four Brothers
- രചന: Aruna Bhargava
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 74
- അച്ചടി: Lalvani Brothers (Printing and Binding Divn)
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി